ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ആധാര്‍ കാര്‍ഡ് ഹാജരാക്കാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. പരാതികളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ റേഷന്‍ വിതരണം, ആശുപത്രി, സ്കൂള്‍ അഡ്മിഷന് എന്നീ സേവനങ്ങള്‍ ആധാറിന്റെ പേരില്‍ ഒരാള്‍ക്കും നിഷേധിക്കപ്പെടരുതെന്നും അറിയിച്ചിട്ടുണ്ട്.