വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കും

268

ന്യൂഡല്‍ഹി : വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. കള്ളവോട്ട് തടയാനും വോട്ടര്‍പട്ടികയിലെ കൃത്രിമങ്ങളും വ്യാജ പേരുകളും തടയാനും ഇത് അത്യാവശ്യമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. 32 കോടി വോട്ടര്‍മാര്‍ ഇതിനോടകം തന്നെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ അനുമതി ലഭിച്ചാല്‍ 54.5 കോടി വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ കൂടി ശേഖരിക്കുമെന്നും കമ്മീഷന്‍ അവകാശപ്പെടുന്നു. 2015 ഫെബ്രുവരിയിലാണ് ആധാറും തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്. എന്നാല്‍ 2015 ഓഗസ്റ്റില്‍ തന്നെ ഇത് സുപ്രീം കോടതി തടഞ്ഞിരുന്നു.

NO COMMENTS