ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രിം കോടതി നീട്ടി. ആധാര്‍ കേസില്‍ അന്തിമ വിധി വരുന്നത് വരെയാണ് സമയപരിധി നീട്ടിയത്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെതാണ് തീരുമാനം. അതേസമയം സബ്സിഡി ഉള്‍പ്പെടെ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 തന്നെയാണ്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലുള്ളത്. ഈ ഹര്‍ജികളില്‍ വിധി വരുന്നത് വരെ ആധാര്‍ ബന്ധിപ്പിക്കല്‍ നീട്ടിവെച്ചിരിക്കുകയാണ്.