ആം ആദ്മി പാര്‍ട്ടി രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കും – ഗോപാല്‍ റായ്

120

ന്യൂഡല്‍ഹി: രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നു. ‘പോസിറ്റീവ് നാഷണലിസം’ എന്ന ആശയത്തെ മുന്‍നിര്‍ത്തി പാര്‍ട്ടിയെ വികസിപ്പിക്കു ന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഞായറാഴ്ച ആം ആദ്മി പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യുട്ടീവ് വിളിച്ചു ചേര്‍ത്തിട്ടു ണ്ടെന്ന് മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അരവിന്ദ് കേജ്‌രിവാളിന്റെ അടുത്ത അനുയായി ആണ് ഗോപാല്‍ റായ്.ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയ ത്തിനു പിന്നാലെയാണ് രാജ്യത്തെമ്ബാടും സജീവസാന്നിധ്യമാകാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറാകുന്നത്

ആദ്യഘട്ടത്തില്‍ പഞ്ചാബ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്നും റായ് കൂട്ടിച്ചേര്‍ത്തു. 9871010101 എന്ന നമ്ബറില്‍ മിസ്ഡ് കോള്‍ നല്‍കുന്നതിലൂടെ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രനിര്‍മാണ പരിപാടിയില്‍(നേഷന്‍ ബില്‍ഡിങ് ക്യാമ്ബയിന്‍) അംഗമാകാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ക്യാമ്ബയിനിലൂടെ ഞങ്ങള്‍ക്ക് ആളുകളിലേക്ക് എത്താന്‍ സാധിക്കും. അവരെ വലിയ അളവില്‍ പാര്‍ട്ടിയിലേക്ക് എത്തിക്കാനും കഴിയും. രാജ്യത്തെ എല്ലാ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മത്സരിക്കും.

മധ്യപ്രദേശിലെയും ഗുജറാത്തിലെയും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ ആപ്പ് മത്സരിക്കും. ബി.ജെ.പി. മുന്നോട്ടുവെക്കുന്ന ദേശീയത നെഗറ്റീവാണെന്നും പോസിറ്റീവ് ദേശീയത മുന്നോട്ടുവെച്ചു കൊണ്ട് ആപ്പ് തങ്ങളുടെ അടിത്തറ വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഞങ്ങള്‍ ഡല്‍ഹിയില്‍ വ്യാപിപ്പിച്ചത് പോസിറ്റീവ് ദേശീയതയാണ്. സ്‌നേഹത്തിലും ബഹുമാനത്തിലും അടിസ്ഥാനപ്പെടുത്തിയതാണ് അത്. ബി.ജെ.പിയുടെ ദേശീയത വെറുപ്പിനെയും വിഭജനത്തിന്റെ രാഷ്ട്രീയത്തെയുമാണ് അടിസ്ഥാനമാക്കിയിരിക്കുന്നതെന്നും റായ് കൂട്ടിച്ചേര്‍ത്തു.

NO COMMENTS