മാതാവിനെ ആണ്‍മക്കള്‍ ക്രൂരമായി കൊലപ്പെടുത്തി

309

ലുഥിയാന : ആണ്‍മക്കള്‍ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി. ജഗ്രോണിലെ ചക്കര്‍ ഗ്രാമത്തിലാണ് സംഭവം. സുക്പാല്‍ സിംഗ്(20), ഏലിയാസ് സുക്ക(17) എന്നിവരാണ് അമ്മയായ കരംജിത് കൗറിനെ(40) കൊലപ്പെടുത്തിയത്.
മാതാവിന് അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ആണ്‍മക്കള്‍ മാതാവിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കരംജിത് കൗറിന്റെ ഭര്‍ത്താവ് ഭിന്തര്‍ സിംഗ് എട്ടുവര്‍ഷമായി ദുബായിലാണ്. കരംജിത്തിനെ പുറത്തേക്കിറങ്ങാന്‍ പോലും ആണ്‍മക്കള്‍ സമ്മതിച്ചിരുന്നില്ലെന്നും അവരുമായി എന്നും വഴക്കായിരുന്നുവെന്നും അയല്‍വാസികള്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം വീണ്ടും കരംജിത്തുമായി ഇരുവരും വഴക്കുണ്ടാകുകയും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ പലതവണ ആക്രമിക്കുകയുമായിരുന്നു.

NO COMMENTS

LEAVE A REPLY