പെമ്പിളൈ ഒരുമൈ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു

240

ന്യൂഡല്‍ഹി • മൂന്നാറിലെ ‘പെമ്പിളൈ ഒരുമൈ’ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. മൂന്നാറിലെ 4,000 തൊഴിലാളികള്‍ ആം ആദ്മിയില്‍ ചേരുമെന്നും പാര്‍ട്ടിയിലെ തൊഴിലാളികളുമായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്റ് ലിസി സണ്ണി അറിയിച്ചു. മറ്റുപാര്‍ട്ടികള്‍ പെരുവഴിയിലാക്കിയപ്പോള്‍ സഹായിച്ചതും മൂന്നാര്‍ സമരത്തിന് പിന്തുണ നല്‍കിയതും ആം ആദ്മി പാര്‍ട്ടിയാണെന്നും ലിസി സണ്ണി പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി എംഎല്‍എയുമായും തൊഴില്‍ മന്ത്രി ഗോപാല്‍ റായിയുമായും പെമ്ബിളൈ ഒരുമൈ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും എഎപി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈയിടെയാണ് ആം ആദ്മി പാര്‍ട്ടി ദേശീയതലത്തില്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ചത്.സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന മൂന്നാര്‍ സമരത്തിനു ശേഷമാണു പെമ്ബിളൈ ഒരുമൈ ട്രേഡ് യൂണിയന്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീട് ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം പല നേതാക്കളും പഴയ ട്രേഡ് യൂണിയനുകളിലേക്കു തിരിച്ചുപോയി സംഘടന ദുര്‍ബലമായ സാഹചര്യത്തിലാണു പെമ്ബിളൈ ഒരുമൈ ആം ആദ്മി പാര്‍ട്ടി ട്രേഡ് യൂണിയനില്‍ അഫിലിയേറ്റ് ചെയ്യാന്‍ ആഗ്രഹിച്ചത്.

NO COMMENTS

LEAVE A REPLY