ന്യഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണവുമായി കപില്‍ മിശ്ര രംഗത്ത്. കേജ്രിവാള്‍ രണ്ടുകോടിരൂപ കൈപ്പറ്റുന്നത് താന്‍സാക്ഷിയാണ് കപില്‍ മിശ്ര ആരോപിക്കുന്നത്. ഇതേപ്പറ്റി ചോദ്യം ചെയ്തപ്പോള്‍ രാഷ്ട്രീയത്തില്‍ വിശദീകരിക്കാന്‍ പറ്റാത്ത നിരവധി കാര്യങ്ങളുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിനെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. .ഇന്നലെ ജലവിഭവമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട നേതാവാണ് കപിൽമിശ്ര. കേജ്രിവാളിന്റെ ബന്ധുവിന് വേണ്ടി 50കോടിയുടെ ഭൂമി അനധികൃതമായി കൈമാറിയിട്ടുണ്ട് .സത്യേന്ദ്ര ജെയ്ന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കപില്‍ മിശ്ര വ്യക്തമാക്കി. വാട്ടര്‍ ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ടാണ് തന്നെ പുറത്താക്കിയതെന്ന സംസാരമാണ് പുറത്തുള്ളത്. എന്നാല്‍ ഞാന്‍ പുറത്താകാന്‍ കാരണം പാര്‍ട്ടിക്കുള്ളിലെ അഴിമതിയെക്കുറിച്ച് സംസാരിച്ചതിനാലാണെന്ന് കപില്‍ മിശ്ര പറഞ്ഞു. പഞ്ചാബ് തിരഞ്ഞെടുപ്പിലെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടിയിൽ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൽ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കരുതിയിരുന്നത്. രണ്ടു വർഷമായി അദ്ദേഹത്തെ വിശ്വസിക്കുകയാണ്. എന്നാൽ രണ്ടുദിവസം മുമ്പ് വിശ്വാസം ഇല്ലാതായി.കൈക്കൂലിയുടെ തെളിവുകളെല്ലാം ലഫ്റ്റനന്റ് ഗവർണർക്കു കൈമാറിയെന്നും മിശ്ര വ്യക്തമാക്കി.