ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റില്‍

256

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സുരക്ഷാ ജീവനക്കാരെ കൈയ്യേറ്റം ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്.സംഭവത്തില്‍ ഈമാസം ആദ്യം പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എയിംസ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി. പൊതുമുതല്‍ നശിപ്പിച്ചുവെന്ന കുറ്റവും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.തുടര്‍ച്ചയായ രണ്ടാം ദിനമാണ് ആം ആദ്മി എംഎല്‍എമാര്‍ അറസ്റ്റിലാകുന്നത്.
ഇന്നലെ ലൈംഗിക പീഡനക്കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സഹോദരഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസ് ഇതുവരെ എ.എ.പിയുടെ 15 എം.എല്‍.എമാര്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ട്. ഇതില്‍ 13 പേര്‍ അറസ്റ്റിലായി. കേന്ദ്രസര്‍ക്കാര്‍ പാര്‍ട്ടിക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നുവെന്നാണ് എ.എ.പിയുടെ ആരോപണം.

NO COMMENTS

LEAVE A REPLY