മൂന്നാര്‍: മന്ത്രി എം എം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍മാറി. എന്നാല്‍ പൊമ്ബിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരത്തിന് എക്യദാര്‍ഢ്യവുമായി പ്രവര്‍ത്തകര്‍ സമരപന്തലില്‍ തുടരും. ആം ആദ്മി പാര്‍ട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്ബിളൈ ഒരുമൈ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്.
നിരാഹാരം കിടന്ന ആം ആദ്മി നേതാവ് സി ആര്‍ നീലകണ്ഠനെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നീലകണ്ഠനു പകരം മറ്റൊരു പ്രവര്‍ത്തകന്‍ നിരാഹാരത്തിനായി മുന്നോട്ടുവന്നുവെങ്കിലും പൊമ്ബിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.