ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ പരസ്യപ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കെജ്രിവാളിന്റെ നിര്‍ദേശം. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം കനക്കുകയാണ്. പാര്‍ട്ടിക്ക് അകത്തുതന്നെ തന്നെ മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിമത നീക്കം നടത്തുന്നതായി ആരോപണമുണ്ട്. ഡല്‍ഹിക്കു പുതിയ മുഖ്യമന്ത്രിയെ മൂന്നു ദിവസത്തിനകം ലഭിക്കുമെന്നു കുമാര്‍ വിശ്വാസ് അവകാശപ്പെട്ടതായി ഒരുവിഭാഗം ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ കെജ്രിവാളിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ഗൂഢാലോചന നടക്കുന്നതായി കുമാര്‍ വിശ്വാസ് പ്രതികരിച്ചു. വിവാദങ്ങള്‍ ശക്തമായതോടെയാണ് പാര്‍ട്ടിയില്‍ പരസ്യപ്രസ്താവനയ്ക്കു കെജ്രിവാള്‍ വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, ആഭ്യന്തര കാര്യങ്ങള്‍ പാര്‍ട്ടിക്കകത്തു സംസാരിക്കണമെന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുമാര്‍ വിശ്വാസിന്റെ