ആറന്മള• ഗൂഢലക്ഷ്യങ്ങളോടെ കൃഷിഭൂമി തരിശിടുന്നവരുടെ ഉദ്ദേശങ്ങള്‍ നടക്കില്ലെന്നു കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. തരിശിടുന്ന കൃഷിഭൂമി ഒരുകാരണവശാലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ല. നാലുവര്‍ഷത്തിനകം നെല്‍കൃഷി മൂന്നുലക്ഷം ഹെക്ടറില്‍ വ്യാപിപ്പിക്കുമെന്നും സുനില്‍കുമാര്‍ ആറന്മുളയില്‍ പറഞ്ഞു. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത കൃഷിഭൂമിയില്‍ കൃഷിയിറക്കുന്നതിനുമുന്നോടിയായുള്ള നിലമൊരുക്കലിനു തുടക്കമിട്ടു സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ മെത്രാന്‍ കായലിലും കൃഷിയിറക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചു. വീണ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.