കാസറഗോഡ് : ആര്‍ദ്രം മിഷന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്കായി ആരോഗ്യവകുപ്പിന്റെയും, ആരോഗ്യകേരളത്തിന്റെയും നേതൃത്വത്തില്‍ സംസ്ഥാനതല ലോഗോ മത്സരം നടത്തുന്നു. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ആരോഗ്യമേഖലയില്‍ കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ആര്‍ദ്രം.
ആര്‍ദ്രം ജനകീയ കാമ്പയിന് എന്നാ പേരും ആര്്ദ്രം ആശയവും പ്രതിനിധീകരിക്കുന്ന ഏറ്റവും നല്ല ലോഗോയ്ക്ക് ആയിരിക്കും സമ്മാനം. ലോഗോയൊടെപ്പം ക്യാപ്ഷനും ടാഗ് ലൈനും ഉണ്ടായിരിക്കണം. ഓയില്‍ പെയിന്റിംഗ്, വാട്ടര്‍ കളര്‍, സെകച്ച്, പോസ്റ്റര്‍ കളര്‍, പെന്‍സില്‍, ഇലക്ട്രോണിക് മീഡിയ മുതലായവ ഉപയോഗിച്ച് ലോഗോ നിര്‍മ്മിക്കാം. എഴുത്തുകള്‍ മലയാളത്തില്‍ ആകണം.
എഫോര്‍ വലുപ്പത്തിലുള്ള പേപ്പറില്‍ ആണ് ലോഗോകള്‍ തയ്യാറാക്കേണ്ടത്. തയ്യാറാക്കിയ ലോഗോ ഒക്ടോബര്‍ 30 നകം ardramlogoksd@gmail.com എന്ന വിലാസത്തില്‍ അയക്കണം. സംസ്ഥാന തലത്തില്‍ വിജയികളാകുന്നവര്‍ക്ക് 25,000 രൂപയുടെ ക്യാഷ് പ്രൈസും മെമന്റോയും പ്രശസ്തിപത്രവും നല്‍കും. ജില്ലാതലത്തിലും വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും.