കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പിന്തുണയുമായി എത്തിയ നടന്‍ ശ്രീനിവാസനും അഭിഭാഷകന്‍ സെബാസ്റ്റ്യന്‍ പോളിനുമെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു.ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ആഷിഖ് അബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്
വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ബലാല്‍ക്കാരം നടത്തി അത് മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരാന്‍ കൊട്ടേഷന്‍ നല്‍കി എന്ന കുറ്റമാണ് പോലീസ് ദിലീപില്‍ ചുമത്തിയിരിക്കുന്നത്.ശ്രീനിയേട്ടന്‍ പറഞ്ഞതുപോലെ അതി ബുദ്ധിമാനായ ദിലീപ് ഇത്തരം മണ്ടത്തരം കാണിക്കില്ലെന്നും.വേറെ വഴി കണ്ടത്തിയേനെ എന്നുമാണ് ദിലീപിനെ അടുത്തറിയാവുന്ന പലരും ഞാനടക്കം അറസ്റ്റിനുമുമ്ബ് പറഞ്ഞത്. പക്ഷേ, പോലീസ് നടത്തിയ നീക്കം നാടകങ്ങള്‍ പൊളിച്ചെഴുതി. ബുദ്ധിമാനും, ധനികനുമായ ഒരാളെ ഭയക്കാതെ പോലീസ് തെളുവുകള്‍ കണ്ടെത്തി.കേസിന്റെ ശരിയായ ദിശകണ്ട് സര്‍ക്കാരും പോലീസിനൊപ്പം നിന്നു. പ്രദമദൃഷ്ടിയില്‍ കേസുണ്ടെന്ന് കണ്ടെത്തി കോടതി രണ്ടു തവണ ജാമ്യം നിഷേധിച്ചു.
പോലീസിനെയും കോടതിയെയും ഭരണത്തേയുമൊക്കെ ചോദ്യം ചെയ്യാന്‍ അവകാശമുള്ള നാട് തന്നെയാണ് നമ്മുടേത്.സെബാസ്റ്റ്യന്‍ പോള്‍ നിങ്ങള്‍ ഒരു വക്കിലാണെന്നു മറക്കുന്നില്ല നിഷാമിനെ മറക്കാതിരിക്കുക അയാള്‍ക്ക് വേണ്ടിയും നിങ്ങള്‍ സംസാരിക്കണം.ഇനിയും ശ്രീനിയേട്ടനെപോലെ പലരും രംഗത്ത് വരാം.ചര്‍ച്ചകള്‍ നടക്കട്ടെ പറ്റുമെങ്കില്‍ ബാവായുടെ അനുകൂലികള്‍ നടത്തിയതുപോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍.