ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു

244

ആറ്റിങ്ങലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കിഴിവില്ലം സ്വദേശി ദിലീപാണ് കൊല്ലപ്പെട്ടത്. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കിഴിവില്ലം സ്വദേശി ദിലീപാണ് കൊല്ലപ്പെട്ടത്. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആറ്റിങ്ങല്‍ മാമം കിഴിവില്ലം സ്വദേശി ദിലിപാണ് നടുറോഡില്‍ വെട്ടെറ്റ് മരിച്ചത്. യാത്ര ചെയ്യുകായിരുന്ന ദിലിപിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം നിലത്ത് വീണ ദിലീപിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ പ്രതി ബൈക്ക് ഉപേക്ഷിച്ച്‌ ഓടിരക്ഷപ്പെട്ടു.
ദിലീപിന്റെ കുടുംബസുഹൃത്ത് കൂടിയായിരുന്ന മുരുകനാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. കൊലപാതക സ്ഥലത്ത് നിന്ന് കണ്ടെത്തിയ ബൈക്കിന്റെ ഉടമ മുരുകനാണ്. തുടര്‍ന്ന് മുരുകന്റെ വീട്ടില്‍ അന്വേഷണസംഘം എത്തിയെങ്കിലും വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വൈകിട്ട് കൊല നടന്നതിന് ശേഷമാണ് മുരുകനും കുടുംബവും വീട്ടില്‍ നിന്ന് പോയത് എന്ന് പൊലീസിന് വിവരംകിട്ടിയിട്ടുണ്ട്. ഇവര്‍ ഒളിവില്‍ പോയതാണെന്നും പൊലീസ് കരുതുന്നു.
പട്ടാപകല്‍ നടന്ന അരും കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. പരിഭ്രാന്തി ഒഴിവാക്കാന്‍ ആറ്റിങ്ങല്‍ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.

NO COMMENTS

LEAVE A REPLY