എ ബി സി പദ്ധതി: ജില്ലയില്‍ 6219 നായ്ക്കളെ വന്ധീകരിച്ചു

103

കാസര്‍കോട് : തെരുവ് നായ്ക്കളെ വന്ധംകരിക്കുന്നതിനായി ജില്ലയില്‍ ആരംഭിച്ച മിഷന്‍ എ ബി സി കാസര്‍കോട് പദ്ധതിയിയുടെ ഭാഗമായി നവംബര്‍ 30 വരെ 6219 നായാക്കളെ വന്ധീകരിച്ചു. കാസര്‍കോട് എഡി സി പി ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിന്റെ അധ്യക്ഷതിയില്‍ നടന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നവംബര്‍ മാസത്തില്‍ മാത്രം 249 നായ്ക്കളെയാണ് വന്ധീകരിച്ചത്. കാസര്‍കോട് മുന്‍സിപ്പാലിറ്റി 707, ബദിയടുക്ക 315 ,ചെമ്മനാട് 93, ചെങ്കള 139, കുമ്പള 337, മധൂര്‍ 253, മൊഗ്രാല്‍ പുത്തൂര്‍ 80, മംഗല്‍പാടി 141, മുളിയാര്‍ 62, ഉദുമ 248, പള്ളിക്കര 169 , കാഞ്ഞങ്ങാട് 580, പുല്ലൂര്‍ പെരിയ 525, മീഞ്ച 130, പുത്തിഗെ 123, അജാനൂര്‍ 33, മഞ്ചേശ്വരം 290, ചെറുവത്തൂര്‍ 173, നീലേശ്വരം- കരിന്തളം 288, തൃക്കരിപ്പൂര്‍ 198, മടിക്കൈ 51, പെര്‍ള 94, വോര്‍ക്കാടി 47, കുമ്പടാജെ 23, പൈവളികെ 218, ബേഡഡുക്ക 117, മുള്ളേരിയ 136, എന്‍മകജെ 105, പടന്ന 48, പിലിക്കോട് 30, കയ്യൂര്‍ ചീമേനി 145, ദേലംപാടി 57, കാറഡുക്ക 69, കുറ്റിക്കോല്‍ 195 എന്നിങ്ങനെയാണ് നായക്കളുടെ ജനന നിയന്ത്രണം നടത്തിയത്.

യോഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ പി നാഗരാജ,ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ ബി ശിവ നായിക് ,സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ എ മുരളീധരന്‍,ഡോ ശ്രാവണ്‍ എന്നിവര്‍ സംസാരിച്ചു.

NO COMMENTS