ബെംഗളുരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദ്നിയുടെ ആരോഗ്യനില മോശമായി. മഅദ്നിയെ നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തെ എം എസ് രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാകും പ്രവേശിപ്പിക്കുക. പ്രമേഹബാധിതനായ മഅദ്നിക്ക് രോഗം മൂര്‍ഛിക്കുകയായിരുന്നു.