മഅദനിക്ക് കേരളത്തില്‍ പോകാന്‍ അനുമതി

250

ബംഗളൂരു : അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ പോകാന്‍ അനുമതി. എന്‍ഐഎ പ്രത്യേക കോടതിയാണ് ബംഗളൂരു സ്ഫോടന കേസില്‍ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് മേയ് മൂന്നു മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാന്‍ അനുമതി നല്‍കിയത്. അര്‍ബുദ രോഗിയായ മാതാവിനെ കാണാന്‍ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅദനി അപേക്ഷ നല്‍കിയിരുന്നത്.

NO COMMENTS