ബെംഗളൂരു : ഉമ്മയുടെ അസുഖം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 8.55നുള്ള ബെംഗളൂരു- തിരുവനന്തപുരം വിമാനത്തില്‍ മഅ്ദനി കേരളത്തിലേക്ക് യാത്ര തിരിക്കും. മഅ്ദനിക്കൊപ്പം ഭാര്യ സൂഫിയ മഅ്ദനി, മകന് സലാഹുദ്ദീന് അയ്യൂബി, പി ഡി പി സംസ്ഥാന ജന. സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലിം ബാബു, നിയാസ് എന്നിവരുണ്ടാകും. രാവിലെ 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മഅ്ദനി വാഹന മാര്‍ഗം ശാസ്താം കോട്ടയിലേക്ക് പോകും. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ കഴിയുന്ന ഉമ്മ അസ്മാഅ് ബീവിയെ സന്ദര്‍ശിക്കും.
ബംഗളൂരുവില്‍ നിന്ന് പതിനൊന്ന് അംഗ പൊലീസ് സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന മഅദ്നിക്ക് ബംഗളൂരു വിട്ടു പുറത്തു പോകുന്നതിന് വിലക്കുണ്ട്.