അബുദാബി: നന്മകൾ നിറഞ്ഞ കാരുണ്യത്തിൻ്റെയും പരാശ്രയം ഇല്ലാതെ വേദനിക്കുന്ന സഹജീവികളു ടെയും പ്രതീക്ഷ കേന്ദ്രമാണ് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ. എo സി സി എന്ന് അബുദാബി ഇന്ത്യൻ സ്കൂളിന്റെ ബോർഡ് ഓഫ് ഗവർണറും അബൂദബിയിലെ ജീവകാരുണ്യ രംഗത്തെ നിറ സാന്നി ധ്യവുമായ അബ്ദുല്ല മദ്മൂല സി എ അഭിപ്രായ പ്പെട്ടു.
അബുദാബി മഞ്ചേശ്വരം മണ്ഡലം കെ. എം സി സി യുടെ കീഴിൽ നടപ്പിലാക്കി വരുന്ന കാരുണ്യ ഹസ്തം ചികിത്സാ സഹായ പദ്ധതിയായ ശിഫാഹു റഹ് മ അഞ്ചാം വർഷ പ്രഖ്യാപനം നടത്തി സംസാരിക്കുക യായിരുന്നു അദ്ദേഹം . ഷിഫാഹു റഹ്മാ യോഗത്തിന് അബുദാബി സംസ്ഥാന കെഎംസിസിയുടെ ട്രഷറർ പി കെ അഹമ്മദ് സാഹിബ് ഉൽഘാടനം നിർവ്വഹിച്ചു. ശരാശരി കുടുംബങ്ങളിൽക്യാൻസർ കിഡ്നി രോഗം ബാധിച്ചാൽ സാമ്പത്തിക തകർച്ചയിലാണ് ചെന്നെത്തുന്നത്.
താങ്ങാനാവാത്ത ചികിത്സ ചെലവ് മൂലം ദരിദ്രനായി വിടവങ്ങേണ്ടി വരുന്ന അവസ്ഥയാണ് ഇന്ന് നമുക്ക് ചുറ്റും കാണുന്നത്. അബുദാബി മഞ്ചേശ്വരം മണ്ഡലം കെ. എo സി സി യുടെ ഇത്തരം സഹായങ്ങൾ ഒരു പരിധിവരെ ആശ്വാസം പകരുകയും അതോടൊപ്പം അവരെ ചേർത്ത് പിടിക്കുന്ന മഹത്തായ കാരുണ്യ പ്രവർത്തനം കൂടിയാണ് ശിഫാഹു റഹ് മ കാരുണ്യ പദ്ധതി അദ്ദേഹം പറഞ്ഞു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി പെർള അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ കമ്പള ബായാർ പ്രാർത്ഥനയും റിപ്പോർട്ട് അവതരണവും നടത്തി. ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗുളി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എബി കുട്ടിയാൻ മുഖ്യാതിഥിയായിരുന്നു. അബു ദാബി സംസ്ഥാന കെഎംസിസിയുടെ പ്രവർത്തക സമിതി അംഗം യൂ എം മുജീബ് മൊഗ്രാൽ, കെ. എം സി സി ജില്ലാ പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ പൊവ്വ്ൽ ,ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർ മൂല, സെയിൻ സഖാഫി ഉള്ളാൾ , അഷ്റഫ് മൗവ്വൽ സാഹിബ്, കെ കെ സുബൈർ, ഷമീം ബേക്കൽ സീനിയർ വൈസ് പ്രസിഡൻ്റ് അസീസ് പെർമുദേ , സെക്രട്ടറിമാരായ സത്താർ, ഹനീഫ് ചള്ളങ്കയം എന്നിവർ പ്രസംഗിച്ചു.
കെ എം സി സി സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്ക് സമ്മാന ദാനം നേതാക്കൾ നിർവ്വഹിച്ചു. മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഖാലിദ് ബംബ്രാണ നന്ദി പറഞ്ഞു.