കാസറഗോഡ് : നിർമ്മാണത്തിലിരിക്കുന്ന പുതിയ വീട്ടിൽ നിന്ന് 4 കിലോ കഞ്ചാവുമായി ബന്തിയോട് അട്ക്കത്ത്
മുഹമ്മദ് ബാത്തിഷ (36)യെ കുമ്പള എസ്.ഐ. എ.സന്തോഷ് കുമാറും സംഘവും കഴിഞ്ഞ ദിവസം വൈകുന്നേരം 7 ന് അറസ്റ്റ് ചെയ്തു .
രാത്രികാലങ്ങളിൽ ബന്ദിയോട് അട്ക്ക കേന്ദ്രീകരിച്ച് ലഹരിമാഫിയ സജീവമാണെന്ന രഹസ്യ വിവരത്തിന്റെ അടി സ്ഥാനത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചതെന്നും പോലീസ് പറയുന്നു. ബാത്തിഷയുടെ പുതുതായി പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ വില്‍പ്പനക്ക് സഞ്ചിയില്‍ സൂക്ഷിച്ച കഞ്ചാവാണ് കുമ്പള എസ്.ഐ. നടത്തിയ പരി ശോധനയില്‍ പിടിച്ചെടുത്തത്.ബാത്തിഷയെ കോവിഡ് പരിശോധനകൾക്ക് ശേഷം കോടതയിൽ ഇന്ന് ഹാജരാക്കും .മംഗൽപാടി പഞ്ചായത്തിലെ ബൈദല ഹൌസ് ഷെയ്ക്ക് അലിയുടെ മകനാണ് ബാത്തിഷ
ബന്തിയോട് അട്ക്കത്ത് രാത്രികാലങ്ങളിൽ ലഹരിമാഫിയ സജീവമാണെന്നും വരും ദിവസങ്ങളില്‍ ലഹരി മാഫിയക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു