കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിനായി കോളജില്‍ സ്ഥാപിച്ച സ്മാരകത്തിന്റെ അനാച്ഛാദനം തയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് കോളജ് പ്രിന്‍സിപ്പലാണെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ ഭൂമിയില്‍ അനുമതി ഇല്ലാതെയാണ് നിര്‍മാണമെന്നു ചൂണ്ടിക്കാട്ടി കെഎസ്യുവാണ് കോടതിയെ സമീപിച്ചത്.വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു. ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. അതേസമയം, വിവാദത്തില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് എസ്എഫ്ഐയുടെ നിലപാട്.