കൊച്ചി : എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യു (20)വിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ഒളിവിലെന്ന് പോലീസ്.
വടുതല സ്വദേശിയും മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ആണ് മുഖ്യപ്രതിയെന്നും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കേസിൽ ആകെ 15 പ്രതികളുണ്ടെന്നും പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി 12 മണിയോടെയാണ് അഭിമന്യുവിനെ ക്യാമ്പസിനുള്ളില്‍ വെച്ച് കുത്തിക്കൊന്നത്. സംഭവത്തില്‍ മൂന്ന് പേരെ ഉടനെതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലുവ സ്വദേശി ബിലാല്‍, കോട്ടയം സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അര്‍ജുനിനും കുത്തേറ്റിരുന്നു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.