കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് എസ്ഡിപിഐക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇടുക്കി വണ്ടിപ്പെരിയാറിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍നി ന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. അതേ സമയം നേരത്തെ പിടിയിലായ മൂന്ന് പേരെ കോടതി റിമാന്‍ഡ് ചെയ്തു.