ഇടുക്കി : മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, ഷാറാസ് സലീം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘുരേഖകള്‍ പിടിച്ചെടുത്തു. ഇരുവര്‍ക്കും കൊലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയിലായ ഷാജഹാന്‍ ആക്രമണങ്ങള്‍ ആസൂതര്ണം ചെയ്യുന്ന ആളായിരുന്നെന്നും ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കുന്ന ആളാണെന്നും പോലീസ് വ്യക്തമാക്കി.