വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ജിവനോടെ പിടിക്കുന്നവര്‍ക്ക് 170 കോടി രൂപയുടെ പാരിതോഷികം നല്‍കുമെന്ന് അമേരിക്കയുടെ പ്രഖ്യാപനം. അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ് ലോക സമാധാനത്തിന് ഉയര്‍ത്തുന്ന ഭീക്ഷണി പരിഗണിച്ച് ഇതിന് മുന്‍പ് പ്രഖ്യാപിച്ച 67 കോടിയെന്ന പാരിതോഷികം 170 കോടി രൂപയായണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇറാക്കിലും സിറിയയിലും തുടരുന്ന അരക്ഷിതാവസ്ഥ നാള്‍ക്കു നാള് വഷളാകുകയാണെന്നും ഇരു രാജ്യങ്ങളിലും ഐഎസ് ക്രൂരമായ ആക്രമണങ്ങളാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നതും വെബ്സൈറ്റില്‍ പറയുന്നു.