കൊ​റോ​ണ വൈ​റ​സ് ബാ​ധ – സ്ഥാ​ന​ത്ത് 80 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ൽ

91

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് 80 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. എ​ണ്‍​പ​തു​പേ​രി​ല്‍ പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​ള്ള ഏ​ഴു പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​രെ വീ​ടു​ക​ളി​ല്‍ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​ച്ചി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രോ​ട് ചൈ​ന​യി​ല്‍​നി​ന്നും മ​ട​ങ്ങി​വ​ന്ന ദി​വ​സം മു​ത​ല്‍ 28 ദി​വ​സ​ത്തേ​ക്ക് ഇ​വി​ടെ​ത്ത​ന്നെ ത​ന്നെ തു​ട​രാ​നാ​ണ് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ചൈ​ന​യി​ല്‍​നി​ന്നും എ​ത്തു​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ല്ലാ ആ​ശു പ​ത്രി​ക​ളി​ലും അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

സു​ര​ക്ഷാ ക​വ​ച​ങ്ങ​ള്‍, കൈ​യു​റ, മാ​സ്ക് തു​ട​ങ്ങി​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍, മ​രു​ന്നു​ക​ള്‍ എ​ന്നി​വ ല​ഭ്യ​മാ​ക്കാ​ന്‍ കെ​എം​എ​സ്‌​സി​എ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​ട്ടു ണ്ടെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രു​ടെ സാം​പി​ളു​ക​ള്‍ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു

NO COMMENTS