കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെട്ട ആബ്‌സന്റീസ് വോട്ടര്‍മാര്‍ക്ക് മാര്‍ച്ച് 28 മുതല്‍ 30 വരെ അതത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ക്രമീകരിച്ച പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ടു ചെയ്യാം. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെട്ട അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ആ ബസന്റീസ് വോട്ടര്‍മാര്‍ അവരുടെ സര്‍വ്വീസ് ഐ ഡി കാര്‍ഡ് സഹിതം പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യണം. പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെ നടപടി ക്രമങ്ങല്‍ള്‍ വീക്ഷിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ ഏജന്റുമാരെ നിയോഗിക്കാന്‍ അവസരമുണ്ട്.
നിയോജക മണ്ഡലം, പോസ്റ്റല്‍ വോട്ടിങ് കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു:
മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം (ഗ്രൗണ്ട് ഫ്‌ളോര്‍ റൂം നമ്പര്‍ 7)
കാസര്‍കോട്: റവന്യു ഡിവിഷണല്‍ ഓഫീസ്, പോര്‍ട്ട് ഓഫീസ് ബില്‍ഡിങ്
ഉദുമ: ഉദുമ ഗവ. എല്‍ പി സ്‌കൂള്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം
തൃക്കരിപ്പൂര്‍: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം