ഇസ്ലാമിക് സ്റ്റേറ്റ്തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

275

സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച റാഖയിലുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സിറിയന്‍ സര്‍ക്കാര്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇതിനു മുമ്പും ബാഗ്ദാദി മരിച്ചുവെന്നുള്ള വാര്‍ത്തകള്‍ പലവട്ടം ഉയര്‍ന്നിരുന്നതിനാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ വളരെ കരുതലോടെയാണ് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. അതേസമയം ആക്രമണത്തില്‍ ബാഗ്ദാദിയോടൊപ്പം മറ്റ് ഏഴുപേര്‍ കൂടി കൊല്ലപ്പെട്ടതായും സിറിയന്‍ സര്‍ക്കാര്‍ ചാനല്‍ വ്യക്തമാക്കുന്നു.മുമ്പ് മൊസൂളിനു പുറത്തുള്ള മരുഭൂമിയില്‍ കഴിഞ്ഞിരുന്ന ബാഗ്ദാദി മാര്‍ച്ചില്‍ ഇറാക്കി സേന മൊസൂള്‍ തിരിച്ചുപിടിച്ചതോടെ അവിടെ നിന്ന് പിന്മാറുകയായിരുന്നു.

NO COMMENTS