അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി നടപ്പി ലാക്കി വരുന്ന ശിഫാഹു രഹ് മ കാരുണ്യ ഹസ്തം പദ്ധതിയിൽ നവം ബർ മാസത്തിലെ ചികിത്സാ ധന സഹായം നാല് പേർക്ക് അനുവദിച്ചു.
രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന വൊർക്കാടി പഞ്ചായത്തിലെ ബരാകൊട്ടമാർ സ്വദേശിനിയായ കിഡ്നി രോഗി, കുമ്പള പഞ്ചായത്തിലെ പെർവാഡ് സ്വദേശിയായ ക്യാൻസർ രോഗി , മഞ്ചേശ്വരം പഞ്ചായത്തിലെ ഹോസ ബട്ട് സ്വദേശിയായ കിഡ്നി രോഗി , പുത്തിഗെ പഞ്ചായ ത്തിലെ ഉജം പദവ് സ്വദേശിനിയായ കാൻസർ രോഗി എന്നിവർക്കാണ് സഹായ ധനം അനുവദിച്ചത് . ഇവരിൽ രണ്ടു കുടുംബങ്ങൾക്ക് മരണാനന്തരം തുക കൈമാറി.
ശിഫാഹു രഹ്മ കാരുണ്യ ഹസ്തം ചികിത്സാ പദ്ധതിയുടെ ഭാഗമായി ഇത് വരെ 28 പേർക്ക് ചികിത്സാ സഹായം നൽകി. മഞ്ചേശ്വരം മണ്ഡല ത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയിൽ മേൽ ക്യാൻസർ , കിഡ്നി സംബന്ധമായ രോഗികൾക്കാണ് ശിഫാഹു രഹ് മ പദ്ധതിയിൽ പ്രതിമാസം സാമ്പത്തിക സഹായം നൽകി വരുന്നത്.
ശിഫാഹു രഹ് മ സബ് കമ്മിറ്റി യോഗത്തിൽ മണ്ഡലം കെ എo സി സി പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ അധ്യ ക്ഷത വഹിച്ചു. ജില്ലാ കെ എo സി സി സെക്രട്ടറി ഹനീഫ ചള്ളങ്കയം ഉൽഘാടനം ചെയ്തു. ശിഫാഹു രഹ്മ കോ ഓർഡിനാറ്റർ ഷെരീഫ് ഉറുമി സ്വാഗതം പറഞ്ഞു. ഇസ്മായിൽ മുഗ്ലി, ഉമ്പു ഹാജി പെർള, ലത്തീഫ് ഇരോടി, കലന്തർ ഷാ ബന്തിയോട്, അബൂബക്കർ ഹാജി പെർവാടി, റസാഖ് നൽക്ക, സുനൈഫ് പേരാൽ തുടങ്ങിയവർ സംബന്ധിച്ചു.ഫോട്ടോ: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി ശിഫാഹു രഹ് മ കാരുണ്യഹസ്തം നവംബർ മാസത്തെ ചികിത്സാ പദ്ധതി യിലെ സഹായ ധനം കെ എo സി സി ജില്ലാ സെക്രട്ടറി ഹനീഫ ചള്ളങ്കയം കോ ഓർഡിനേറ്റർ ഷെരീഫ് ഉറുമിക്ക് കൈമാറുന്നു.