അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി പി ബി അബ്ദുൽ റസാഖ് അനുസ്മരണം നടത്തി.

225

അബുദാബി: അബുദാബി കെ എo സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി ബി അബ്ദുൽ റസാഖ് എം എൽ എ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങ് സെന്റർ സ്പോർട്സ് വിഭാഗം സെക്രട്ടറി യു എo മുജീബ് മൊഗ്രാൽ ഉൽഘാടനം ചെയ്തു. കെ എo സി സി മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു.

ജില്ലാ കെ എo സി സി ജനറൽ സെക്രട്ടറി ഹനീഫ പടിഞ്ഞാർമൂല അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കെ എo സി സി ട്രഷറർ പി കെ അഹ മ്മദ് ബല്ലാകടപ്പുറം മുഖ്യാഥിതി ആയിരുന്നു.

മണ്ഡലം ഭാരവാഹികളായ ശരീഫ് ഉറുമി, ഖാലിദ് ബംബ്രാണ , ഉമ്പു ഹാജി പെർള, കലന്തർ ഷാ ബന്തിയോട് തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൽ റഹ്മാൻ കമ്പള ബായാർ സ്വാഗതവും, ഇസ്മായിൽ മുഗ്ലി നന്ദിയും പറഞ്ഞു.

NO COMMENTS