അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെ ശിഫാഹു റഹ്മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഒക്ടോബര് മാസത്തെ യോഗം കമ്പാല ഹൗസ് ൽ വച്ച് നടത്തുകയുണ്ടായി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഒക്ടോബര് മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 5 പഞ്ചായത്തിൽ പെട്ട മൂൺ ക്യാൻസർ രോഗിഗൾക്കും രണ്ട് കിഡ്നി രോഗികൾക്കു മായി മൊത്തം 5 രോഗികൾക്കാണ് ചികിത്സാ തുക അനുവദിച്ചു നൽകിയത്.
പുത്തിഗെ പഞ്ചായത്തിലെ ഊജംപദവ് വാർഡിലെ കാൻസർ രോഗിക്കും, കുമ്പള പഞ്ചായത്തിലെ 17 ആം വാർഡിലെ കിഡ്നി രോഗിക്കും, വോർക്കാടി പഞ്ചായത്തിലെ സോദാൻകൂർ വാർഡിലെ കിഡ്നി രോഗിക്കും, മീഞ്ച പഞ്ചായത്തിലെ ബേജ്‌ജ വാർഡിലെ കാൻസർ രോഗിക്കും,മംഗൽപാടി പഞ്ചായത്തിലെ കോടിബൈൽ വാർഡിലെ കാൻസർ രോഗിക്കും തുക അനുവദിച്ചു നൽകിയത്.
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിൻ മേലാണ് തുക അനുവദിച്ചു നൽകുന്നത് . ഓരോ രോഗികൾക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറുകയും തുടർന്ന് വാർഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏൽപ്പിക്കുകയും ചെയ്യും .
അബുദാബി മദീന സായിദ് കമ്പാല ഹൗസിൽ ചേർന്ന മാസാന്ത ഷിഫാഹുറഹ്മാ യോഗത്തിൽ അഷ്‌റഫ് അലി ബസറ പ്രാർത്ഥന നടത്തി. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദെ സാഹിബ് അധ്യക്ഷം വഹിച്ചു. ജില്ലാ ട്രേസറർ ഉമ്പു ഹാജി പെർള ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അഷ്‌റഫ് ഉളുവാർ ,റസാഖ് നൽക, നിസാർ ഹൊസങ്കടി,ഫാറൂഖ് സീതങ്ങോളി,സുനൈഫ് പേരാൽ,ഇബ്രാഹിം ജാറ,ഹമീദ് മാസിമാർ , ഇബ്രാഹിം ഖലീൽ ഗാഡി,യൂസഫ് സെഞ്ച്വറി,അറബി ബഷീർ തുടങ്ങിയവർ സംബന്ധിച്ചു
രോഗികൾക്കുള്ള ധന സഹായം ശിഫാഹുറഹ്മാ കോഡിനേറ്റർ അബ്ദുൽ ലത്തീഫ് ഈറോഡി വ്യവസായി യൂസഫ് സെഞ്ച്വറിക് കൈമാറി. ശിഫാഹുറഹ്മാ കോഡിനേറ്റർ അബ്ദുൽ ലത്തീഫ് ഈറോഡി സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി ഷാ ബന്ദിയോട് നന്ദിയും പറഞ്ഞു.