അബൂദാബി മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് ലിബാസുറഹ്മാ സീസൺ 3 തുക കൈമാറി

56

ഉപ്പള: അബൂദാബി മാഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് കമ്മിറ്റി യുടെ കീഴിൽ കഴിഞ്ഞ മൂന്ന് വർഷമായി നൽകിവരുന്ന (ലിബാസുറഹ്മാ സീസൺ 3) പാവപ്പെട്ട നിർദ്ധരരായ കുട്ടികൾക്കുള്ള പെരുന്നാൾ വസ്ത്ര വിതരണത്തിനുള്ള തുക കൈമാറി

ഉപ്പള കുന്നിൽ പള്ളിയിൽ സംഘടിപ്പിച്ച പരിപാടിയിൽ അബുദാബി മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് കമ്മിറ്റി യുടെ അഡ്വൈസറി ബോർഡ് അംഗങ്ങളായ അസീസ് പെർമൂദെ, ഒ കെ ഇബ്രാഹിം അടുക്ക, ഹമീദ് കക്കടം എന്നവർ സമസ്ത വൈസ് പ്രസിഡന്റ് യു എം ഉസ്താദിന് കൈമാറി. മഞ്ചേശ്വരം, ഉപ്പള , കുമ്പള മേഖലകളിൽ 67 ശാഖകളിലെ പാവപ്പെട്ട കുട്ടികൾക്കാണ് ഇതിൻ്റെ ആനുകൂല്യം ലഭിക്കുക.

പ്രസ്‌തുത പരിപാടിയിൽ സമസ്ത വൈസ് പ്രസിഡൻ്റ് യു .എം ഉസ്താദ് , കജെ മുഹമ്മദ് ഫെസി ഉസ്താദ്, സിറാജുദ്ദീൻ ഫൈസി ചേരാൽ ഉസ്താദ്, ഷക്കീൽ അസ്ഹരി എസ് കെ എസ് എസ് എഫ് ഉപ്പള മേഖലാ ട്രഷറർ, ഫാറൂഖ് ഉസ്താദ് മഞ്ചേശ്വരം, സിദ്ദീഖ് മുസ്‌ലിയാർ ബായാർ, അസീസ് പെർമൂദെ സാഹിബ്, OK ഇബ്രാഹിം അടുക്ക, ഹമീദ് കക്കടം, തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY