മൊസൂള്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരണം. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച ഐഎസ് മാധ്യമങ്ങള്‍ ഉടന്‍ തന്നെ പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. ഐഎസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ബാഗ്ദാദി വെസ്റ്റ് മൊസൂളില്‍ വച്ച് കൊല്ലപ്പെട്ടതായി വ്യക്തമാക്കുന്നത്. ഇറാഖി വാര്‍ത്താ ഏജന്‍സി അല്‍ സുമാറിയയെ ഉദ്ധരിച്ച് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹ്വായും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല. നേരത്തെ ജൂണില്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടിരുന്നുവെന്ന് അറിയിച്ചിരുന്നു. മെയ് മാസത്തില്‍ സിറിയയിലെ റഖയില്‍ റഷ്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് റഷ്യന്‍ വാദം. ഒടുവില്‍ പുറത്തുവന്നിട്ടുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബാഗ്ദാദിയുടെ പിന്‍ഗാമിയെ ഉടന്‍ കണ്ടെത്തുമെന്നാണ് സൂചന.