ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഇറാഖ്. ബാഗ്ദാദി ജീവനോടെ ഉണ്ടെന്നും ഒളിവില്‍ത്തന്നെയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ റാഖയില്‍ അയാള്‍ ഇല്ലെന്നും ബാസരി പറഞ്ഞു. ഇതു സംബന്ധിച്ച് ഏറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബാഗ്ദാദി കൊല്ലപ്പെട്ടതായി മുന്‍കാലങ്ങളില്‍ വന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നു പിന്നീടു തെളിഞ്ഞിരുന്നു. സിറിയന്‍ ഒബ്സര്‍വേറ്ററിയും അല്സുമരിയായും ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ വിശ്വസനീയമായ തെളിവു കിട്ടിയില്ലെന്നായിരുന്നു പെന്റഗണിന്റെ നിലപാട്. എന്നാല്‍ ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫയായ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഐഎസും സ്ഥിരീകരിച്ചിരുന്നു. പുതിയ ഖലീഫയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഐഎസ് പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇറാഖിലെ അല്സുമരിയാ വാര്‍ത്താ ഏജന്‍സിയായിരുന്നു ഇത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ ഒബ്സര്‍വേറ്ററി മേധാവി റമി അബ്ദല്‍ റഹ്മാന് അടക്കമുള്ളവരും ഇയാള്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിരുന്നു.