അബുദാബി കുമ്പള പഞ്ചായത്ത് കെ എം സി സി പ്രവർത്തനോ ത്ഘാടനവും അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 4 :00 മണിക്ക് അബു ദാബി മദിന സായിദ് ഷോപ്പിംഗ് സെന്ററിന് മുന്നിൽ വെച്ച് നടന്ന രക്തദാന ക്യാമ്പ് രാത്രി 10 മാണിയോട് കൂടി അവസാനിക്കുമ്പോൾ നിരവധി പേരാണ് രക്തം നൽകിയത് .
അബുദാബി കുമ്പള പഞ്ചായത്ത് 2023-25 വർഷത്തേ ക്കുള്ള പുതിയ കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനം അബുദാബി കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹിമാൻ ഹാജി ഉത്‌ഘാടനം നിർവഹിച്ചു .സംസ്ഥാന കൗൺസിൽ അംഗം മുജീബ് മൊഗ്രാൽ അധ്യക്ഷദ വഹിച്ചു.
കെ എം സി സി കാസറഗോഡ് ജനറൽ സെക്രട്ടറിപി കെ അഷ്‌റഫ് ,കെ എം സി സി കാസറഗോഡ് ജില്ലാ ട്രെഷറർ ഉമ്പു ഹാജി ,ജില്ലാ സെക്രട്ടറി അഷറഫ് ഉളുവാർ ,മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദെ ,മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് ഷെരീഫ് ഉറുമി ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ ലത്തീഫ് ഈറോഡി ,ട്രെഷറർ ഖാലിദ് ബംബ്രാണ ,മുൻ ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം ,ഉദുമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് മിഹ്റാജ് തുടങ്ങിയവർ പ്രസംഗിച്ചു ,
കുമ്പള പഞ്ചായത്ത് സെക്രട്ടറി തസ്‌ലീം ആരിക്കാടി സ്വാഗതവും സെക്രട്ടറി ജുനൈദ് മൊഗ്രാൽ നന്ദിയും പറഞ്ഞു .മണ്ഡലം സെക്രട്ടറി ഷാ ബന്ദിയോട് ,മണ്ഡലം ഭാരവാഹികളായ സവാദ് ബന്ദിയോട് ,,സുനൈഫ് പേരാൽ കുമ്പള പഞ്ചായത്ത് ഭാരവാഹികളായ ഹബീബ് ആരിക്കാടി ,അബൂബക്കർ സിദ്ദിഖ് പട്ട , റാസിഖ് ആരിക്കാടി വിവിധ പഞ്ചായത്ത് പ്രെസിഡണ്ട്മാരായ ഹമീദ് മാസിമാർ ,ഉമ്മർ വോടങ്കല ,അഷറഫ് അലി ബസറ ,ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ചിന്നമുഗർ ,സിദ്ദിഖ്.ഡി. എം ,ഹാരിസ് കുഞ്ചത്തൂർ തുടങ്ങിയവർ സംബന്ധിച്ചു .
രക്തദാന ക്യാമ്പ് സംഘടിപ്പിച്ച കുമ്പള പഞ്ചായത്തി നുള്ള അനുമോദന പത്രം അബുദാബി ബ്ലഡ് ബാങ്ക് അധികൃതരിൽ നിന്നും പഞ്ചായത്ത് ജനറൽ സെക്രട്ടറി തസ്‌ലീം ആരിക്കാടി ഏറ്റു വാങ്ങി മികച്ച വോളന്റീർ മാർക്കുള്ള സെര്ടിഫിക്കറ്റുകളും ചടങ്ങിൽ അബുദാബി ബ്ലഡ് ബാങ്ക് അധികൃതർ വിതരണം ചെയ്തു .