അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി 2022-2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജിയുടെ അധ്യക്ഷതയിൽ അബ്ദുൽ റഹ്മാൻ ഹാജി കംബള പ്രാർത്ഥന നിർവഹിച്ചു.
അബുദാബി കെ എം സി സി സംസ്ഥാന ട്രഷറർ പി കെ അഹമ്മദ് സാഹിബ് യോഗം ഉത്ഘാടനം ചെയ്‌തു.മണ്ഡലം സെക്രട്ടറി ഇസ്മായിൽ മുഗളി സ്വാഗതവും വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു . ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അസിസ് പെർമുദെ മുഖ്യ പ്രഭാഷണം നടത്തി.
റിട്ടേർണിംഗ് ഓഫീസർ ആയ ജില്ലാ ട്രെഷറർ അബ്ദുൽ റഹ്മാൻ ഹാജിയും നിരീക്ഷകനായ ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാൻ കാനക്കോടിന്റെയും നേതൃത്വത്തിൽ പുതിയ പാനൽ അവതരിപ്പിക്കുകയും ഐഖ്യഖണ്ഡേന അംഗീകരിക്കുക്കയും ചെയ്തു .
കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ ,സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല ,അബുദാബി കെ എം സി സി സംസ്ഥാന സമിതി അംഗം മുജീബ് മൊഗ്രാൽ, അസീസ് കന്തൽ, അഷ്‌റഫ് ബസറ, ഹമീദ് മസിമാർ, തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി .ഷാ ബന്ദിയോട് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ.
അസീസ് പെർമുദെ (പ്രസിഡണ്ട്),
ഷാ ബന്ദിയോട് (ജനറൽ സെക്രട്ടറി), ഖാലിദ് ബംബ്രാണ ( ട്രഷറർ),
ഷെരീഫ് ഉറുമി (സീനിയർ വൈസ് പ്രസിഡന്റ്) അബ്ദുൽ ലത്തീഫ് ഇറോഡി (ഓർഗനയ്സിങ് സെക്രെട്ടറി )
വൈസ് പ്രെസിഡണ്ട്മാർ :
അബ്ദുൽ റഹ്മാൻ ഹാജി കമ്പള, റസാഖ് നൽക, ലത്തീഫ് അക്കര, സുനൈഫ് പേരാൽ .
സെക്രട്ടറിമാർ :
ഇബ്രാഹിം ജാറ, നിസാർ ഹൊസംഘടി, സവാദ് ബന്ദിയോട്, അഷ്‌റഫ് ഉളുവാർ.