അബുദാബി കുമ്പള പഞ്ചായത് ട്രഷററും സാമൂഹ്യ പ്രവർത്തകനുമായ മർഹൂം മുഹമ്മദ് അൻസാരി അവർകളുടെ പേരിൽ അബു ദാബി കുമ്പള പഞ്ചായത്ത് കെ എം സി സി അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു .
ഞായറാഴ്ച അബുദാബി മദിന സായിദ് സെഞ്ച്വറി ഹൌസിൽ വെച്ച് നടന്ന പരിപാടിയിൽ ഉസ്താദ് സമീർ അസ്അദി പ്രാർത്ഥനക്ക് നെത്ര്വതം നൽകി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ കെ എം സി സി മഞ്ചരേശ്വരം മണ്ഡലം ട്രഷറർ ഖാലിദ് ബംബ്രാണ അധ്യക്ഷം വഹിച്ചു .മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദെ യോഗം ഉത്ഘാടനം ചെയ്തു .
കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ ,ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല ,ട്രഷറർ അബ്ദുൽ റഹിമാൻ ഹാജി ,അബുദാബി കെ എം സി സി സംസ്ഥാന കൗൺസിൽ അംഗം മുജീബ് മൊഗ്രാൽ , മുൻ ഉദുമ പഞ്ചായത്ത് സെക്രട്ടറി ഷമീം ബേക്കൽ ,മഞ്ചേശ്വരം മണ്ഡലം മുൻ പ്രസിഡന്റ് ഉമ്പു ഹാജി ,അബ്ദുൽ റഹിമാൻ ഹാജി കംബള ,ഷെരീഫ് ഉറുമി ,അഷ്‌റഫ് ബസറ തുടങ്ങിയവർപ്രസംഗിച്ചു .
ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് പി .കെ അശറഫ് ,മുഹമ്മദ് ആലംപാടി ,മണ്ഡലം ഭാരവാഹികളായ അഷറഫ് ഉളുവാർ ,സുനൈഫ് പേരാൽ ,സവാദ് ബന്ദിയോട് , അബ്ദുൽ ലത്തീഫ് ഈറോഡി വിവിധ പഞ്ചായത്ത് ഭാരവാഹികൾ യോഗത്തിൽ സംബഡിച്ചു .തസ്‌ലീം ആരിക്കാടി സ്വാഗതവും സിദ്ദിഖ് പട്ട ബംബ്രാണ നന്ദിയും പറഞ്ഞു .