അബുദാബി കുമ്പള പഞ്ചായത്ത് കെ എം സി സി പ്രവർത്തക സമിതി യോഗവും’റവാഹു റഹ് മ’ ധന സഹായം കൈമാറലും നടന്നു

195

കുമ്പള. അബുദാബി കെ.എം.സി.സി കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്തക സമിതി യോഗവും മാസംതോറും നൽകുന്ന ചികിത്സാ ധന സഹായ പദ്ധതിയായ റവാഹു റഹ്മയുടെ ഡിസംബർ മാസത്തിന്റെ ധന സഹായവും നടന്നു . കെ എം സി സി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അറബി ബശീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അബുദാബി കെ എം സി സി കാസറഗോഡ് ജില്ലാ സെക്രട്ടറി അഷ്‌റഫ് ഉളുവാർ ഉദ്ഘാടനം നിർവഹിച്ചു.

കുമ്പള പഞ്ചായത്തിൽ പെട്ട നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ് റവാഹു റഹ്‍മ. ഓരോ മാസവും പഞ്ചായത്തിൽ പെട്ട ഒരു വാർഡിലെ ഒരു രോഗിക്ക് പഞ്ചായത്ത് കമ്മിറ്റി മുഖേന ധന സഹായം കൈമാറും. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുഖേന അപേക്ഷിക്കുന്ന അപേക്ഷയിൽ മാത്രമായിരിക്കും ധന സഹായം അനുവദിക്കുക. ഡിസംബർ മാസത്തെ ധന സഹായം കുമ്പള പഞ്ചായത്തിലെ പതിനേയാം വാർഡ് പേരലിലെ രോഗിക്ക് പഞ്ചായത്ത് കമ്മിറ്റി മുഖേന കൈമാറുന്നതായിരിക്കും .

ചടങ്ങിൽ മഞ്ചേശ്വരം മണ്ഡലം ട്രെഷറർ ഖാലിദ് ബംബ്രാണ ,മണ്ഡലം സെക്രട്ടറി തസ്‌ലീം ആരിക്കാടി ,സീനിയർ വൈസ് പ്രസിഡന്റ് ശാഹുൽ ഹമീദ് മെർത്യ കുമ്പള ,വർക്കിംഗ് കമ്മിറ്റി മെമ്പർമാരായ അച്ചു കുമ്പള ,ഷാജഹാൻ മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രവർത്തക സമിതി അംഗങ്ങളായ കരീം ഉളുവർ, ആദം കുമ്പള, തസ്‌രീഫ് ബത്തേരി, ഹബി ആരിക്കാടി, അബ്ദുൽ റഹ്‌മാൻ സി എച് ബബ്രണ, ഖാലിദ് സി എച് ബബ്രണ, അബ്ദുൽ റഹ്‌മാൻ വളപ് ബബ്രണ, അമീൻ കുമ്പള തുടങ്ങിയവർ യോഗത്തിൽ സംബഡിച്ചു

ജനറൽ സെക്രട്ടറി മുനീർ ബത്തേരി കുമ്പള സ്വാഗതവും ഇബ്രാഹിം ആരിക്കാടി നന്ദിയും പറഞ്ഞു .

NO COMMENTS

LEAVE A REPLY