അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫഹുറഹ്മാ ആറ് പേർക്ക് ചികിത്സ ധനസഹായം അനുവദിച്ചു

91

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം KMCC യുടെ ശിഫഹുറഹ്മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഡിസംബർ മാസത്തെ യോഗം ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് നടത്തുകയുണ്ടായി.

മണ്ഡലം കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി നടപ്പിലാക്കിവരുന്ന (ആറാം വര്ഷത്തിലേക് കടക്കുന്ന ) ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഡിസംബർ മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 6 പഞ്ചായത്തിൽ പെട്ട ഒരു കിഡ്നി രോഗിക്കും 5 കാൻസർ രോഗികൾക്കുമായി മൊത്തം 6 രോഗികൾക്ക് ചികിത്സാ തുക അനുവദിച്ചു നൽകി.

വൊർക്കാടി പഞ്ചായത് 16ആം വാർഡ്,കുമ്പള പഞ്ചായത് 3ആം വാർഡ്,മംഗൽപാടി പഞ്ചായത് 5ആം വാർഡ്,പൈവളികെ 7ആം വാർഡ്, മീഞ്ച ബീജ വാർഡ് എന്നിവിടങ്ങളിലെ കാൻസർ രോഗികൾക്കും എൻമകജെ 4ആം വാർഡിലെ കിഡ്നി രോഗിക്കുമാണ് തുക അനുവദിച്ചു നൽകിയത്.

മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിൻ മേലാണ് തുക അനുവദിച്ചു നൽകുന്നത് . ഓരോ രോഗികൾക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറുകയും തുടർന്ന് വാർഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏൽപ്പിക്കുകയും ചെയ്യും .

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന മാസാന്ത ഷിഫാഹുറഹ്മാ യോഗത്തിൽ ഇസ്ലാമിക് സെന്റർ റിലീഫ് വിങ് സെക്രെട്ടറി അബ്ദുൽ റഹ്മാൻ ഹാജി കമ്പള പ്രാർത്ഥന നടത്തി.
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദെ സാഹിബ് അധ്യക്ഷം വഹിച്ചു. ജില്ലാ ട്രെഷറർ ഉമ്പു ഹാജി പെർള യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഇസ്മായിൽ മുകുളി,അബ്ദുൽ റഹ്മാൻ ഹാജി കമ്പള,നിസാർ ഹൊസങ്കടി,റസാഖ് നൽക, ഫാറൂഖ് സീതങ്ങോളി,ഉമ്പായി ജാറ , കരീം കണ്ണൂർ, ഹമീദ് മാസിമാർ , അറബി ബഷീർ, അസീസ് കന്തൽ,ഹനീഫ് ചള്ളങ്കയം തുടങ്ങിയവർ സംബന്ധിച്ചു

രോഗികൾക്കുള്ള ധന സഹായം ശിഫാഹുറഹ്മാ കോഡിനേറ്റർ ഹമീദ് മാസിമാർ ഖാലിദ് ബംബ്രാണക്ക് കൈമാറി.

മണ്ഡലം ജനറൽ സെക്രട്ടറി ഷാ ബന്ദിയോട് സ്വാഗതവും, ട്രെഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY