അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ഷിഫാഹുറഹ്മ മൂന്ന്‌ രാഗികൾക്കു കൂടി ചികിത്സാ സഹായം അനുവദിച്ചു

259

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെ കീഴിലുള്ള ശിഫഹുറഹ്മാ കാരുണ്യ ഹസ്തം പദ്ധതിയുടെ മാസാവസാന യോഗം അബുദാബി മദീന സായിദ് കമ്പള ഹൗസിൽ വച്ച് നടത്തുകയുണ്ടായി.

മണ്ഡലം കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഏപ്രിൽ മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ മൂന്ന്‌ പഞ്ചായത്തിൽ പെട്ട ഒരു ക്യാൻസർ രോഗിക്കും ,രണ്ട് കിഡ്നി രോഗികൾക്കുമായി മൊത്തം മൂന്ന്‌ രോഗികൾക്ക് ചികിത്സാ തുക അനുവദിച്ചു നൽകി.

പൈവളിക്കെ പഞ്ചായത്തിലെ ബെള്ളൂർ ബിരിപദവ് വാർഡിലെ ക്യാൻസർ രോഗിക്കും, പുത്തിഗെ പഞ്ചായത്തിലെ AKG നഗർ വാർഡിൽ കിഡ്നി രോഗിക്കും മംഗൽപാടി പഞ്ചായത്തിലെ ഒൻപതാം വാർഡ് ബേക്കൂറിലെ കിഡ്നി രോഗിക്കും തുക അനുവദിച്ചു നൽകിയത്.

മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിൻ മേലാണ് തുക അനുവദിച്ചു നൽകുന്നത് . ഓരോ രോഗികൾക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറുകയും തുടർന്ന് വാർഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏൽപ്പിക്കുകയും ചെയ്യും .

അബുദാബി മദിന സായിദ് കമ്പള ഹൌസിൽ ചേർന്ന മാസാന്ത ഷിഫാഹുറഹ്മാ യോഗത്തിൽ
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദെ സാഹിബ് അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി അഷറഫ് ഉളുവാർ ഉദ്ഘാടനം ചെയ്തു. ശിഫാഹുറഹ്മാ കോഡിനേറ്റർ ഷെരീഫ് ഉറുമി, അബ്ദുൽ റഹ്മാൻ ഹാജി കംബള ,ഇബ്രാഹിം ജാറ ,സുനൈഫ് പേരാൽ ,നിസാർ ഹൊസങ്കടി ,സക്കീർ കമ്പാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു .

രോഗികൾക്കുള്ള ധന സഹായം ശിഫാഹുറഹ്മാ കോഡിനേറ്റർ അബ്ദുൽ ലത്തീഫ് ഈറോഡി അബ്ദുൽ റഹ്മാൻ ഹാജി കംബലക്കു കൈമാറി.
മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഈറോഡി സ്വാഗതവും ട്രെഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

ഖാലിദ് ബംബ്രാണ (തയ്യാറാക്കിയത്)

NO COMMENTS

LEAVE A REPLY