അബൂദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നാല് പഞ്ചായത്തുകളില്‍ പെട്ട അഞ്ച് രോഗികള്‍ ക്കുള്ള ചികിത്സാ സഹായ ധനം അനുവദിച്ചു.

211

അബൂദാബി; മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി നവംബർ മാസത്തി ല്‍ നാല് പഞ്ചായത്തുകളില്‍ പെട്ട അഞ്ച് രോഗികള്‍ ക്കുള്ള ചികിത്സാ സഹായ ധനം അനുവദിച്ചു.

കുമ്പള പഞ്ചായത്തിലെ 15 ആം വാർഡ് ബദ്രിയാ നഗർ നടുപ്പള്ളത് താമസിക്കുന്ന ക്യാൻസർ ബാധ്യത യായ ഒരു സ്ത്രീക്കും, 8 ആം വാർഡ് പൂക്കട്ട വാടക ക്വാർടസ്സിൽ താമസിക്കുന്ന 8 വയസുള്ള കിഡ്നി രോഗിയായ ഒരു കുട്ടിക്കും, പൈവളികെ പഞ്ചായത്തിലെ ബായാർ മുളിഗദ്ദെയിൽ താമസിക്കുന്ന ക്യാന്‍സര്‍ രോഗിയായ വീട്ടമ്മക്കും ,
പുത്തിഗെ പഞ്ചായത്തിലെ 8 ആം വാർഡ് മുക്കാരികണ്ടം താമസഇക്കുന്ന കിഡ്നി രോഗിയായ വ്യക്തിക്കും,മംഗൽപ്പാടി പഞ്ചായത്ത് മുട്ടം വാർഡിൽ താമസിക്കുന്ന മുൻ പ്രാസിയും KMCC യിലും മുസ്ലിം ലീഗ് കമ്മിറ്റി യിലും ഭാരവയിയയി പ്രവർത്തിച്ചവരും കിഡ്നി അസുഖം ബാധിച്ച ഒരു പ്രവതകനുമാണ് സഹായം അനുവദിച്ചത്.

അബൂദാബി ഇസ്ലാമിക് സെൻ്റെറിൽ ചേര്‍ന്ന ശിഫാഹുറഹ്‌മാ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ അബ്ദുൽ റഹ്മാൻ കമ്പള പ്രാര്‍ത്ഥന നടത്തി .മണ്ഡലം പ്രസിഡൻറ് ഉമ്പു ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇസ്മായിൽ മുഗ്ളി സ്വാഗതവും കോർഡിനേറ്റർ ഷെറീഫ് ഉറുമി നന്നിയും പറഞ്ഞു. ജില്ലാ KMCC സീനിയർ വൈസ് പ്രസിഡൻ്റ് അസീസ് പെർമൂദെ , ജില്ലാ സെക്രട്ടറി ഹനീഫ് ചെള്ളങ്കായം , മണ്ടലം ട്രഷറർ ഖാലിദ് ബംബ്രാണ, ലെതീഫ് ഈറോടി, ഹമീദ് മാസിമാർ , ലേതീഫ് ചിന്നമോഗർ, ഇബ്രാഹിം ജാറം , അഷ്റഫ് ബസറ തുടങ്ങിയവർ സംബന്ധിച്ചു .

NO COMMENTS