അബൂദാബി: തുടർച്ചയായ അഞ്ചാം വർഷത്തിലേക്കു കടന്ന അബുദാബി മഞ്ചേശ്വരം മണ്ഡലം കെ. എം. സി.സി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം പദ്ധതിയുടെ 2023 വർഷത്തെ പ്രഥമ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള മൂന്ന് പഞ്ചായത്തുകളില്‍ പെട്ട മൂന്ന് രോഗികള്‍ക്ക് ചികിത്സാ സഹായ അനുവദിച്ചു.
കുമ്പള പഞ്ചായത്തിലെ പതിനാറാം വാർഡ് പേരാൽ താമസിക്കുന്ന ക്യാൻസർ രോഗിക്കും മംഗൽപാടി പഞ്ചായത്തിലെ പതിനാറാം വാർഡ് മുട്ടം സ്വദേശിയായ ക്യാൻസർ രോഗിക്കും പുത്തിഗെ പഞ്ചായത്തിലെ ആറാം വാർഡിലെ കിഡ്‌നി രോഗിക്കുമാണ് സഹായം അനുവദിച്ചത്.
അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേര്‍ന്ന ശിഫാഹുറഹ്‌മാ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ അബ്ദുൽ റഹ്മാൻ ഹാജി കമ്പള പ്രാര്‍ത്ഥന നടത്തി. മണ്ഡലം പ്രസിഡൻറ് അസിസ് പെർമുദെ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ലത്തീഫ് ഈറോഡി സ്വാഗതവും ജില്ല സെക്രട്ടറി ഹനീഫ് ചള്ളങ്കയം ഉദ്ഘാടനവും നിർവഹിച്ചു .
ഷെരീഫ് ഉറുമി റിപ്പോർട്ട് അവതരിപ്പിചു സംസാരിച്ചു . മണ്ഡലം ട്രെഷറർ ഖാലിദ് ബംബ്രാണ നന്ദി പറഞ്ഞു .മുജീബ് മൊഗ്രാൽ ,ഉമ്പു ഹാജി പെർള ,ഉമര്‍ വടങല, അഷ്‌റഫ് ഉളുവാർ,സുനൈഫ് പേരാൽ,സവാദ് ബന്ദിയോട്,നിസാർ ഹൊസങ്കടി ,റസാഖ് നൽക്കാ ,സക്കീർ കമ്പാർ,അസീസ് കന്തൽ,റസാക്ക് ബത്തേരി,ഹമീദ് മാസിമാർ , ലത്തീഫ് ചിന്നമുഗർ, റഫീഖ് കുമ്പള ,അഷ്റഫ് ബസറ,ബി എം സബിത്ത്, മുഹമ്മദ് നൽക്ക ,മുഹമ്മദ് ഡാനിഷ് ,ആസിഫ് ബി എം ,അബ്ദുൽ ഹമീദ് ,അബ്ദുൽ ഖാദർ ബഗുഡൽ, തുടങ്ങിയവർ സംബന്ധിച്ചു .