അബൂദാബി മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് നഷ്‌വാ ക്യാമ്പ് 2024 സംഘടിപ്പിച്ചു

35

എസ് കെ എസ് എസ് എഫ് അബുദാബി മഞ്ചേശ്വരം മേഖല കമ്മിറ്റി അബുദാബി മദിന സായിദ് സെഞ്ച്വറി ഹൌസിൽ വെച്ചു സംഘടിപ്പിച്ച നഷ്‌വാ 2024 ക്യാമ്പ് മേഖലാ വൈസ് പ്രസിഡന്റ് അഷറഫ് അലി ബസറയുടെ അധ്യക്ഷതയിൽ കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഷറഫ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു . ഫാരിസ് ദാരിമി തിരൂർ വിഷയാവതരണം നടത്തി.

ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ സീതാങ്കോലി ,ഇര്ഫാനിയ കോളജ് പ്രസിഡന്റ് സുബൈർ ഇർഫാനി ,ജില്ലാ വർക്കിംഗ് സെക്രട്ടറി സുബൈർ കല്ലൂരാവി തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ഹനീഫ അംബികാനം ,അബ്ദുല്ല മതിലോടി,ഷാഫി ബന്ദിയോട്, അബ്ദുൽ സത്താർ ബായാർ,അൻവർ ആരിക്കാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ജനറൽ സെക്രട്ടറി സക്കീർ കമ്പാർ സ്വാഗതവും ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY