അബുദാബി കെ എം സി സി പൈവളികെ പഞ്ചായത്ത് കമ്മിറ്റി മൂന്ന് കിടപ്പ് രോഗികൾക്കുള്ള സഹായ ധനം കൈമാറി.

15

കാസറകോട് : പൈവളികെ പഞ്ചായത്ത് കെ എം സി സി യുടെ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലുള്ള വിവിധ ശാഖകളിലെ നിർധനരായ മൂന്ന് കിടപ്പു രോഗികൾക്കുള്ള ധനസഹായം പൈവളിക്കെ കെ എം സി സി പ്രസിഡൻ്റ് ഹമീദ് മാസിമ്മാർ അവർകൾ അബുദാബി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് അസിസ് പെർമൂദെ സാഹിബിന് കൈമാറി .

അബുദാബി മഞ്ചേശ്വരം മണ്ഡലത്തിൽ തന്നെ കാരുണ്യ പ്രവർത്തന രംഗത്ത് ശ്ലാഘനീയമായ പ്രവർത്തനമാണ് അബൂദാബി പൈവളികെ പഞ്ചായത്ത് കെ എം സി സി കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. അബുദാബി മദീന സായിദ് സെഞ്ച്വറി ഹൗസിൽ ചേർന്ന യോഗത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ റഹ്മാൻ ഹാജി കമ്പള അവർകളെ ഷാൾ അണിയിച്ച് ആദരിച്ചു. യോഗത്തിൽ പഞ്ചായത്ത് കെ എം സി സി പ്രസിഡൻ്റ് ഹമീദ് മാസിമാർ അധ്യക്ഷത വഹിച്ചു. അബുദാബി കാസർഗോഡ് ജില്ലാ കെ എം സി സി സെക്രട്ടറി ഇസ്മായിൽ മുഗുളി യോഗം ഉദ്ഘാടനം ചെയ്തു.

അബ്ദുൽ റഹ്മാൻ ഹാജി കമ്പള, അസീസ് പെർമൂദെ , പഞ്ചായത്ത് കെ എം സി സി വൈസ് പ്രസിഡണ്ട് സക്കീർ കമ്പാർ തുടങ്ങിയവർ സംസാരിച്ചു. നാസർ സീദി പെർമൂദെ, ഹനീഫ് അമ്പിക്കാന,തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സാക്കിർ പൈവളിക്കെ സ്വാഗതവും, ട്രഷറർ ധാനിഷ് സെഞ്ചുറി നന്ദിയും പറഞ്ഞു

NO COMMENTS

LEAVE A REPLY