തിരുവനന്തപുരം : എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിനകത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. വഞ്ചിയൂര്‍ ധര്‍മ്മദേശം ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന് നേരെ അര്‍ധരാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ സിപിഎം – എസ്എഫ്ഐ പ്രവര്‍ത്തകരാണെന്ന് എബിവിപി സംസ്ഥാന കമ്മിറ്റി ആരോപിച്ചു.