എ.സി.സി അട്ക്ക ക്ലബ് – കാസറഗോഡ് ജില്ലയിൽ ഏറ്റവും പഴക്കമുള്ള ക്ലബുകളിലൊന്ന് – സൈനുദ്ദീൻ അട്ക്ക

124

ഉപ്പള : 42 വർഷം പഴക്കമുള്ള എ.സി.സി അട്ക്ക ക്ലബ് – കാസറഗോഡ് ജില്ലയിൽ ഏറ്റവും പഴക്കമുള്ള ക്ലബുകളിലൊന്നാണെന്ന് ജനറൽ സെക്രട്ടറി – സൈനുദ്ദീൻ അട്ക്ക പറഞ്ഞു.എ.സി.സി അട്ക്ക ക്ലബ് പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്ത പശ്ചാത്തലത്തിൽ 2020 ജനുവരിയിൽ തെരഞ്ഞെടുത്ത പുതിയ കമ്മിറ്റിയെ കുറിച്ച് പൊതുവെ നല്ല അഭിപ്രായങ്ങളാണ് ഉയർന്ന് കേൾക്കുന്നത്. പൂർണ്ണ ഉത്തരവാദിത്തം സീനിയർസിനെ ഏൽപ്പിക്കുന്ന രീതിയിലായിരുന്നു കമ്മിറ്റി തെരഞ്ഞെടുത്തത്. കൂടാതെ ക്രിക്കറ്റ് ടീമിനുള്ള ക്യാപ്റ്റനെയും,വൈസ് ക്യാപ്റ്റനെയും ,ക്ലബ് ഇൻ ചാർജിനേയും തെരഞ്ഞെടുത്തു. എ.സി.സി അട്ക്ക കാസറഗോട്ടെ അണ്ടർ ആം ക്രിക്കറ്റിന്റെ രാജാക്കൻമാർ എന്നാണ് അറിയപ്പെടുന്നത്.

ഇവിടെ നിന്ന് എത്രയോ ക്രിക്കറ്റ് പ്രതിഭകൾ പല ടൂർണ്ണമെന്റുകളിലൂടേയും മികവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ ക്ലബുകളുള്ള ഒരു ഗ്രാമം കൂടിയാണ് അട്ക്ക. ഏകദേശം പതിനൊന്നോളം ക്ലബുകളാണ് ഈ കൊച്ചു ഗ്രാമത്തിലുള്ളത്.കലാ- സാഹിത്യ – സാംസ്കാരിക വിഷയങ്ങളിലും , നിരവധി സാമൂഹ്യ പ്രവർത്തനങ്ങളും , ചാരിറ്റി പ്രവർത്തനങ്ങളും ചെയ്തു കൊണ്ട് ജനങ്ങൾ ക്കിടയിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട് ഈ ക്ലബ്.

പുതിയ കമ്മിറ്റിയിൽ വളരെയേറെ പ്രതീക്ഷയും ക്ലബ് മെമ്പർമാർക്കുണ്ട്. ക്ലബിൽ ആധുനിക രീതിയിലുള്ള സംവിധാനങ്ങളും, പുതിയ ചട്ടങ്ങ ളും നിലവിൽ കൊണ്ട് വരാനും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ക്ലബിനെയും നാടിനേയും കൂടുതൽ ഉയർച്ചയിലേക്കെത്തിക്കുവാനും പുതിയ കമ്മിറ്റി ആലോചിക്കുന്നുണ്ട്…..

പ്രസിഡണ്ട് : ജാവീദ് ഷെയ്ക്ക്. വൈസ് പ്രസിഡണ്ടുമാർ : ജലീൽ അട്ക്ക,മജീദ് പൂനെ.ജനറൽ സെക്രട്ടറി: സൈനുദ്ദീൻ അട്ക്ക
ജോയിന്റ് സെക്രട്ടറിമാർ : ഷാഹിദ് ഷെയ്ക്ക്,അഷ്റഫ് അബ്ദുല്ല.ട്രഷറർ : സയ്യിദ് ഹസ്സൻ. ടീം മാനേജർ : അബ്ദുൽ റഹ്മാൻ.
ടീം ക്യാപ്റ്റൻ : ഷുഹൈബ്.വൈസ് ക്യാപ്റ്റൻ : ഫിറോസ് .ക്ലബ് ഇൻ ചാർജ് : ബദ്ദ്റുദ്ദീൻ .

NO COMMENTS