മേട്ടുപ്പാളയം: മേട്ടുപ്പാളയത്ത് ടുസിറ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. മൂന്നാര്‍ അടിമാലി ഫാത്തിമ മാത ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിനോദയാത്ര പോയ ബസും കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രികരായ കോയന്പത്തൂര്‍ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. കാര്‍ ഒരു ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നെന്ന് ദ്യക്സാക്ഷികള്‍ പറഞ്ഞു. കോയന്പത്തൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോവുകയായിരുന്നു ഇവര്‍. കാര്‍ ഓടിക്കുകയായിരുന്ന വിനയ്യെ ഗുരുതര പരിക്കുകളോടെ കോയന്പത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരണ്‍ (21), മുത്തുകുമാര്‍ (21), വിനീത് (21) എന്നിവരാണ് മരിച്ചത്. മൈസസൂരുവില്‍ സന്ദര്‍ശനം നടത്തി ഊട്ടി വഴി മൂന്നാറിലേക്ക് തിരിച്ച് വരികയായിരുന്നു ബസ് യാത്രികര്‍. ബസിലുള്ള ആര്‍ക്കും കാര്യമായ പരിക്കുകള്‍ ഇല്ല.