മലപ്പുറം• പെരിന്തല്‍മണ്ണയില്‍ നിന്നു പഠനയാത്ര പോയ അല്‍ഷിഫ ഫാര്‍മസി കോളജിലെ ബസ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. പെരിന്തല്‍മണ്ണ പോംപി ട്രാവല്‍സ് ജീവനക്കാരായ ഡ്രൈവറും സഹായിയുമാണ് മരിച്ചത്. മെഹബൂബ് നഗര്‍ ജില്ലയിലെ ജഡ്ചെര്‍ളയില്‍ പുലര്‍ച്ചെയാണ് അപകടം. റോഡിലേക്കിറങ്ങിയ സ്ത്രീയെ രക്ഷിക്കാന്‍ വെട്ടിച്ചെടുത്ത ബസ് എതിരെ വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. 31 പേര്‍ ബസിലുണ്ടായിരുന്നു. 15 പേര്‍ക്കു പരുക്കേറ്റു. അവരെ ജഡ്ചെര്‍ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്കു ഗുരുതരമല്ല.