കോട്ടയം• നാഗമ്പടം ബസ് സ്റ്റാന്‍ഡിനുള്ളില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മയുടെ സഹോദരിക്ക് സാരമായി പരുക്കേറ്റു. ഒളശ കൊച്ചുപറമ്ബില്‍ അരുണിമയാണ് മരിച്ചത്. വല്യമ്മ ശാന്തമ്മയെ സാരമായ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കു ഒന്നരയോടെയായിരുന്നു അപകടം. കോട്ടയം – ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജെന്നിമോന്‍ എന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്.