ടിപ്പറില്‍ സ്കൂട്ടറിടിച്ച്‌ യുവതി മരിച്ചു

230

എറണാകുളം: എറണാകുളം വാഴക്കാലയില്‍ വാഹനാപകടത്തില്‍ ഒരു മരണം. കായംകുളം സ്വദേശിനിയായ ആസില താജ്ജുദ്ദീനാണ് മരിച്ചത്. കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറിന്റെ പിന്നില്‍ ആസിലയുടെ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ യുവതി സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. മൃതദേഹം പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ടിപ്പര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

NO COMMENTS

LEAVE A REPLY